സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കർമ്മ പരിപാടി-2024ന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും നടത്തുന്ന തദ്ദേശ അദാലത്തിൽ പരിഗണിക്കുന്നതിനായി താഴെ നൽകിയിട്ടുള്ള വിഷയങ്ങളിൽ ഓൺ ലൈൻ ആയി പരാതികൾ സമർപ്പിക്കാവുന്നതാണ്.
തദ്ദേശസ്ഥാപനത്തിൽ സേവനത്തിനായി നൽകിയ അപേക്ഷയുടെ നമ്പറും മറ്റു രേഖകളും വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ടതാണ്
പൊതുജന സഹായ പോർട്ടൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പൊതുജന സേവനങ്ങൾ ലഭിക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സമയപരിധിയിൽ കൂടുതൽ വൈകുന്ന അവസരങ്ങളിലും, സേവനം പൂർത്തിയാകുന്നതിനു തടസ്സങ്ങൾ നേരിടുന്ന അവസരങ്ങളിലും പ്രശ്ന പരിഹാരത്തിന് ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്ഥിര അദാലത്ത് സമിതി സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിക്കുകയുണ്ടായി.
പ്രാഥമിക ഘട്ടത്തിൽ ബില്‍ഡിംഗ് പെര്‍മിറ്റ്, കെട്ടിട നമ്പര്‍, ലൈസന്‍സ് എന്നീ സേവനങ്ങൾ സംബന്ധിച്ചുള്ള പരാതികളായിരിക്കും സ്ഥിര അദാലത്ത് സമിതികൾ പരിഗണിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനങ്ങൾക്കായി അപേക്ഷ നൽകിയ ശേഷം അവ ലഭിക്കാൻ തടസ്സം / താമസം എന്നിവ നേരിടുന്നവർക്ക് അദാലത്തിലേക്ക് പരാതി സമർപ്പിക്കാനും, പരാതികളുടെ തുടർ നടപടികളുടെ നിർവ്വഹണത്തിനുമാണ് സ്ഥിര അദാലത്ത് പോർട്ടൽ.
കൈകൾ കോർത്ത് കരുത്തോടെ
ഫെസിലിറ്റേഷൻ
മോണിറ്ററിങ്
വിജിലൻസ്
സ്ഥിരം അദാലത്ത് സമിതിയുടെ പ്രവർത്തനം
- എല്ലാ പരാതികളും പ്രാഥമികമായി പരിഗണിച്ചു പരിഹാര നിർദ്ദേശം നൽകുന്നതു ഉപജില്ലാ തല സമിതികളാണ്. ഓരോ 10 പ്രവർത്തി ദിവസത്തെ ഇടവേളയിൽ സമിതി കൂടിച്ചേർന്നു പരാതികൾ ഊഴമനുസരിച്ചു വിലയിരുത്തി അപേക്ഷകന്റെയും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെയും വാദങ്ങൾ കേട്ട ശേഷം പരിഹാരം നിർദ്ദേശിക്കുന്നു.
- പ്രത്യേക വിശകലനം / ഫീൽഡ് വെരിഫിക്കേഷൻ എന്നിവ ആവശ്യമുള്ള പരാതികൾ ഉപജില്ലാ സമിതിക്ക് അടുത്ത യോഗത്തിലേക്ക് കൂടി (10 പ്രവർത്തി ദിവസത്തിനുള്ളിൽ) പരിഗണിക്കാനായി താൽക്കാലിക തീരുമാനം എടുക്കാം.
- ഇപ്രകാരം പരമാവധി 10 മുതൽ 20 ദിവസത്തിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം ഉപജില്ലാ സമിതികൾ നിർദ്ദേശിക്കേണ്ടതാണ്.
- നിർദ്ദേശിക്കപ്പെട്ട പരിഹാരങ്ങളിൽന്മേൽ പരാതിക്കാരന് ജില്ലാ അദാലത്തു സമിതിയിലേക്ക് അപ്പീൽ നൽകാനാകും. സമാനമായി ജില്ലാ തല സമിതിയുടെ പരിഹാരത്തിന്മേൽ സംസ്ഥാന തല സ്ഥിര അദാലത്ത് സമിതിയിലേക്കും അപ്പീൽ നൽകാനാകും.
- ജില്ലാ തല സമിതികൾ മാസത്തിൽ ഒരു തവണയും, സംസ്ഥാന തല സമിതികൾ രണ്ടു മാസത്തിൽ ഒരിക്കൽ യോഗം ചേർന്ന് കീഴ്സമിതികളുടെ പ്രവർത്തനം വിലയിരുത്തുകയും അപ്പീലുകൾ പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും.
- പരിഹാരം നിർദ്ദേശിക്കപ്പെട്ട പരാതികളിന്മേൽ തുടർ നടപടികൾ സ്വീകരിച്ചു എന്ന് സ്ഥിര അദാലത്തു സമിതികൾ വിലയിരുത്തുന്നതാണ്